ഒരു കോലം വെച്ചു തന്നെ തുടങ്ങികളയാം, എന്ത് പറയുന്നു. ഇതാണ് ശെരിക്കുള്ള കോലം. ഇതിനെ ഭൈരവി കോലം എന്ന് വിളിക്കാം. ഇതിനൊക്കെ ഒടുക്കലത്തെ അര്‍ത്ഥമാണ് രമണാ, നിനകിതുവല്ലോം അറിയാമോ? ഇല്ലെങ്കില്‍ നോം പറഞ്ഞുതെരട്ടോ. അതിനുമുന്‍പ് കുറച്ചു ഡയലോഗ് അടിച്ചോട്ടെ, ഈ സിനിമെലോക്കെ കാണുന്നപോലെ. "ഇതുവരെ ചെയ്ത എല്ലാ തെറ്റുകള്‍ക്കും മാപ്പ് പറഞ്ഞുകൊണ്ടും, ഇനി ചെയ്യാന്‍ പോകുന്ന എല്ലാ തെറ്റുകള്‍ക്കും മുന്‍കൂറായി മാപ്പ് ചോദിച്ചുകൊണ്ടും, മലയാളഭാഷാ സാഹിത്യത്തിനു തീര്‍ത്താല്‍ തീരാത്ത മാനകേട് ഉണ്ടാക്കും എന്ന് ഉറക്കെ പ്രക്യാപിച്ചുകൊണ്ടും ഈ കൂതറ എഴുത്ത്കുത്ത് ഞാന്‍ എവിടെ അരംഭിക്കുന്നു.
ഈ ഭൈരവി കോലം എന്നുവെച്ചാല്‍ ഒരു ഭയങ്കര സംബവമാനുകെട്ടോ രമണാ. ദാരികനെ കൊന്നിട്ടുള്ള ഭദ്രകാളിയുടെ ആ കലിപ്പ്, അതാണ് ഈ കോലം . അപ്പം നീ ചോദിക്കും എന്താണ് ദാരികന്‍ ,ആരാണ് ഭദ്രകാളി എന്നൊക്കെ. രമണാ, ഈ സംസ്കാരം എന്നൊന്നുണ്ടല്ലോ, അതാണിത്. കുറെ ഏറെ വിശ്വാസങ്ങളും, കലയും , സാഹിത്യവും, പരിപ്പും ,പപ്പടവും,തെങ്ങാച്ചമ്മന്തിയും ചെര്ന്നതാനെല്ലോ നീയും ഞാനും ജീവിക്കുന്ന ഈ മണ്ണിന്റെ സംസ്കാരം . എന്ത് മണ്ണ് ,എന്ത് സംസ്കാരം അല്ലേ? നിന്നെ പറഞ്ഞിട്ട് കാര്യമില്ല, നീയും ഞാനും വളര്‍ന്നു വന്ന ആ കാലഖട്ടത്തിന്റെ ജീര്‍ണിപ്പ്, അല്ലാതെ എന്തുപറയാന്‍.......
അപ്പം ദാരികന്‍ , ഒരു രാക്ഷസന്‍., .ബ്രഹ്മാവിന്റെ കുറെയേറെ കൈഅബത്തങ്ങളില്‍ ഒരെണ്ണം. ഒരു പെണ്ണിന് മാത്രമേ അങ്ങേരെ കൊല്ലാന്‍ പറ്റുമായിരുന്നുള്ളൂ. ഒരു ദിവസം , കഞ്ചാവ് തലയ്ക്കുപിടിച്ച് പറക്കുന്ന സമയത്ത് നമ്മുടെ ശിവന് തോന്നി എന്നാ പിന്നെ ആ പട്ടിടെമോനെ അങ്ങ് തട്ടികളയാം, എന്ന് . ശിവനാണ് ആളു, കഞ്ചാവാണ് തലയില്‍....!!!///, പറയണോ പൂരം . തീര്‍ത്തില്ലേ ആ പന്നിയെ . പുള്ളി ഭദ്രകാളിയായി വന്നു പണി തീര്‍ത്തു പോയി. അതാണ് സംഗതി. അതിനെ കലാരൂപം ആയി, ആത്മാവിനോടു ചേര്‍ത്ത് പിടിചിരിക്കുന്ന ഒരു ജനത ഉണ്ട് , അങ്ങ് മണിമലയാറിന്റെ തീരത്ത് .അവിടെന്നിന്നു കവര്‍നതാണ്ണ്‍ മുകളില്‍ കാണുന്ന നിറങ്ങള്‍ ഉള്ള ആ നിമിഷം .
നീ J K Rowling ന്റെയും Stephane Mayer-ടെയും കഥകള്‍ ഒക്കെ വായിച്ചു അങ്ങനെ നടക്കുവല്ലേ. കണ്മുന്‍പില്‍ ഉള്ളത് കാണാതെ , കുന്നിന്‍റെ മുകളില്‍ പോയി തപ്പുന്നതനെല്ലോ നിന്‍റെ സ്വഭാവം. അത് അങ്ങനെ തന്നെ ഇരികെട്ടെ രമണാ. ഒരു കസ്തൂരിമാനിന്റെ കഥയുണ്ടേ നിനക്ക് പറഞ്ഞു തെരാന്‍... പക്ഷെ ഇപ്പൊ മനസില്ല, എന്താ ചെയ്ക രമണാ. എനിക്ക് പറയാനുള്ളത് പച്ചമണ്ണിന്റെയും പച്ചഇലകളുടെയും പച്ചമനുഷ്യരുടെയും കഥകളാണ്. നിനക്ക് കേള്‍ക്കാന്‍ തല്പര്യമില്ലാത്തതും അതാണ് എന്ന് എനിക്കറിയാം രമണാ. പക്ഷേ, എനിക്ക് പറഞ്ഞല്ലേ പറ്റു, നിനക്ക് കേട്ടും.
